‘അക്കരെയുള്ള മാരനെ കാത്ത് നിൽക്കുകയാണോ..’ – കായൽ തീരത്തുള്ള ഫോട്ടോസ് പങ്കുവച്ച് നടി ഹണി റോസ്

‘അക്കരെയുള്ള മാരനെ കാത്ത് നിൽക്കുകയാണോ..’ – കായൽ തീരത്തുള്ള ഫോട്ടോസ് പങ്കുവച്ച് നടി ഹണി റോസ്

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് നടി ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്ന താരമാണ് ഹണി. മോഹൻലാൽ നായകനായ ബിഗ് ബ്രദറിലാണ് ഹണി അവസാനമായി അഭിനയിച്ചത്. ഗ്ലാമർ വേഷങ്ങളും നാടൻ വേഷങ്ങളും ഒരുപോലെ തിളങ്ങിയ താരം നിരവധി സിനിമകളിൽ നായികയായി അഭിനയിച്ചു.

മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ എല്ലാം നായികയായി ഹണി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ചങ്ക്‌സ് എന്ന ചിത്രത്തിലൂടെ ഗ്ലാമർ വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിക്കുകയും നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും താരം ചെയ്തു. മലയാളം, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ ഹണി അഭിനയിച്ചു.

2014 ശേഷം മലയാളത്തിൽ മാത്രമാണ് ഹണി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് ഹണി. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെക്കുന്നത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ്. ഇപ്പോഴിതാ ഒരു കായലിന്റെ തീരത്ത് നിൽക്കുന്ന ചിത്രം തന്റെ ഫേസ്ബുക്ക്-ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഹണി റോസ്.

അക്കരെയുള്ള മാരനെ കാത്ത് നിൽക്കുകയാണോ, ഏത് ലൊക്കേഷനാണ് ഇത് തുടങ്ങി നിരവധി ചോദ്യങ്ങൾ ആരാധകർ പോസ്റ്റിന് താഴെ കമന്റ് ഇടുന്നുണ്ട്. മൂലമറ്റത്തിന് അടുത്തുള്ള കാഞ്ഞാറാണാ ഇതെന്നും ചിലർ ചോദിക്കുന്നുണ്ട്. എന്തായാലും നിമിഷനേരംകൊണ്ട് തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

CATEGORIES
TAGS